മോഷ്ടിച്ച ബൈക്കുമായി കടന്നു ; ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അടൂര്‍ റവന്യൂ ടവറില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്ന പ്രതിയെ ഒരു മണിക്കൂറിനുള്ളില്‍ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ റവന്യൂ ടവര്‍ പരിസരത്ത് സൂക്ഷിച്ചിരുന്നതും അടൂര്‍ കോടതിയിലെ അഭിഭാഷകനായ അടൂര്‍, പതിനാലാം മൈല്‍ സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥയിലുമുള്ള ഹീറോ ഹോണ്ട വാഹനമാണ് പ്രതി മോഷ്ടിച്ചത്. പെരിങ്ങനാട് ഉദയഗിരി സന്തോഷ് ഭവനത്തില്‍ സാഗര്‍ മകന്‍ സന്തോഷ് (42) കേസില്‍ അറസ്റ്റിലായത്. തിങ്കളാഴ്ച്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അടൂര്‍ ടവറിലുള്ള അഡ്വക്കേറ്റ് ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം ഉച്ചയോട് കൂടി മോഷണം പോകുകയായിരുന്നു. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ടൗണിലും പരിസര പ്രദേശങ്ങളിലും വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടലിന് പിന്‍വശമുള്ള വഴിയില്‍ വെച്ച് പ്രതിയെ വാഹന സഹിതം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അറസ്റ്റിലായ സന്തോഷ് നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അടൂര്‍, പന്തളം, ഹരിപ്പാട്, ചിറ്റാര്‍, പത്തനംതിട്ട, ആറന്മുള, പുനലൂര്‍, പോലീസ് സ്റ്റേഷന്‍ പരിധികളിലായി പതിനഞ്ചോളം മോഷണ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് കുറ്റകൃത്യങ്ങള്‍ സ്ഥിരം ചെയ്യുന്ന ആളായതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അടൂര്‍ ഡി.വൈ.എസ്.പി ആര്‍ ജയരാജിന്റെ നിര്‍ദ്ദേശപ്രകാരം അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ മനീഷ് എം, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്.ആര്‍.കുറുപ്പ്, അരുണ്‍ ലാല്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...