ഒരു ഘട്ടം കൂടി മുന്നേറി ചന്ദ്രയാന്‍ 3 ; മൂന്നാം ഭ്രമണപഥത്തില്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ചന്ദ്രനെ തൊടാനുള്ള യാത്രയില്‍ ഒരു ഘട്ടം കൂടി മുന്നേറി ചന്ദ്രയാന്‍ 3. മൂന്നാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ ഇന്ന് ഉച്ചയ്ക്ക് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയുടെ ആകര്‍ഷണത്തിലുള്ള ഭ്രമണപഥത്തില്‍നിന്ന് അഞ്ച് ഘട്ടമായി ഉയര്‍ത്തി പേടകത്തെ ചാന്ദ്ര ഭ്രമണപഥത്തിലേക്ക് മാറ്റുകയാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. ഇതില്‍ മൂന്നാമത്തേതാണ് ഇന്ന് പൂര്‍ത്തിയായത്. നാലാമത്തേത് 20ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയിലും അഞ്ചാമത്തേത് 21നും നടക്കും.

അതേസമയം, ഭൂമിയില്‍നിന്ന് എത്ര അകലത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് പേടകത്തെ ഇന്ന് മാറ്റിയതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ മൂന്നാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ പ്രക്രിയ ആസൂത്രണം ചെയ്തതുപോലെ കൃത്യമായി നടന്നതായി ഐഎസ്ആര്‍ഒ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞദിവസം നടന്ന രണ്ടാംഘട്ട ഉയര്‍ത്തലില്‍ ഭൂമിക്ക് അടുത്ത ദൂരം 226 കിലോ മീറ്ററും അകലെയുള്ള ദൂരം 41,603 കിലോമീറ്ററും ആയ ദീര്‍ഘ വൃത്താകൃതിയിലുള്ള പാതയിലേക്കാണ് പേടകത്തെ മാറ്റിയത്. ജൂലൈ 14നായിരുന്നു ചാന്ദ്രയാന്‍ 3ന്റെ വിക്ഷേപണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....

പത്തനംതിട്ട ഡി.സി.സിയുടെ ആഗസ്റ്റ് 4 ന് നടക്കേണ്ട നേതൃയോഗം മാറ്റിവെച്ചു

0
പത്തനംതിട്ട : ജില്ലയിൽ പേമാരിയും പ്രളയവും മാറ്റമില്ലാതെ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ...

സി.എം.എഫ്.ആർ.ഐ യിൽ ‘മുർബേൺ’ ശാസ്ത്ര ചർച്ചക്ക് തുടക്കമായി

0
കൊച്ചി : കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ചുള്ള...

വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍

0
പത്തനംതിട്ട : വെള്ളപ്പൊക്കത്തില്‍ റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍...