പോലീസ് ചമഞ്ഞ് സ്പായിൽ നിന്നും പണം തട്ടിയെടുത്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് ചമഞ്ഞ് സ്പായിൽ നിന്നും പണം തട്ടിയെടുത്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വർക്കല പാപനാശം ബ്ലാക്ക് ബീച്ചിലെ സ്പാ ഉടമയെ പോലീസിന്റെ ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുത്ത ചിലക്കൂർ അൻസി മൻസിലിൽ സജീറാണ്(33) അറസ്റ്റിലായത്. സ്പാ ഉടമയായ യുവതിയെ ഭീഷണിപ്പെടുത്തി 46,000 രൂപ സജീർ തട്ടിയെടുത്തെന്നാണ് പരാതി. യുവതി നടത്തുന്ന സ്പായിൽ എല്ലാ മാസവും പോലീസ് റെയ്‌ഡ് നടത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പോലീസ് റെയ്ഡ് ഒഴിവാക്കണമെങ്കിൽ ഇൻസ്പെക്ടർക്ക് പണം നൽകണമെന്നും ഇല്ലെങ്കിൽ ആളുകയറാതാക്കി സ്ഥാപനം പൂട്ടിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി സ്പാ ഉടമ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

നഗരസഭയ്ക്കും പണം നൽകേണ്ടതുണ്ടെന്നും റെയ്ഡ് നടത്താതെ സ്ഥാപനം നടത്തണമെങ്കിൽ വീണ്ടും പണം നൽകണമെന്നും വ്യാജ പോലീസുകാരൻ ആവശ്യപ്പെട്ടു. ഭീഷണി തുടർന്നതോടെയാണ് യുവതി പോലീസിൽ പരാതിയുമായെത്തിയത്. 30,000 രൂപ പണമായും ബാക്കി തുക ഗൂഗിൾ പേ വഴിയുമാണ് ഇയാൾ കൈക്കലാക്കിയതെന്നാണ് വിവരം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ വർക്കലയിലെ മറ്റ് സ്ഥാപനങ്ങളിൽ സമാനമായി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...