വയനാട് തരുവണ സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

വയനാട്: കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന വയനാട് തരുവണ സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തൽ. അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തിൽ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കൂടുതൽ തുക വന്നതായാണ് കണ്ടെത്തൽ. അസിസ്റ്റന്റ് രജിസ്ട്രാർ ജൂനിയർ രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ജീവനക്കാർ അവർക്ക് അനുവദിച്ചിട്ടുള്ള ഇടപാടുകൾക്ക് പുറമെ കോടികണക്കിന് ഇടപാടുകളാണ് അവരുടെ അക്കൗണ്ട് ഉപയോഗിച്ച് നടത്തിയിട്ടുള്ളത്. ബാങ്ക് സെക്രട്ടറി ആയിട്ടുള്ള വിജയേശ്വരി എന്നവരുടെ അക്കൗണ്ടിലേക്ക് 2014 മുതൽ 2023 വരെയുള്ള കാലയളവിൽ 2,41,75064 രൂപ വരവും 2,41,68692 രൂപ ചെലവും രേഖപ്പെടുത്തിയിരിക്കുന്നു.

ശമ്പള തുക വരവ് വെച്ചതിന് പുറമെ നിരവധി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അസിസ്റ്റന്റ് രജിസ്ട്രാറിന്റെ റിപ്പോർട്ടിന്റെ മേൽ ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയതായി ജോയിന്റ് രജിസ്ട്രാറിന്റെ മറുപടി. വീട് പണിയുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും ഇടപാടുകൾ വന്നതുകൊണ്ടാണ് ഇത്രയധികം തുക അക്കൗണ്ടിൽ കാണിച്ചതെന്നും മൊഴിയിൽ പറയുന്നു. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും വ്യക്തിപരമായ ഇടപാടുകൾ അല്ലാതെ യാതൊരു ഇടപാടും ജീവനക്കാരുടെ അക്കൗണ്ടിൽ ഉണ്ടാകരുതെന്നും ജോയിൻ രജിസ്റ്ററുടെ മറുപടിയിൽ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ വീഴ്ച ആരോപണം; ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ...

മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി

0
മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ്...

ഡ്രോൺ നിരീക്ഷണവും പരാജയം ; വടശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ

0
വടശേരിക്കര: വനംവകുപ്പ് ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ രംഗത്തിറക്കിയിട്ടും വടശേരിക്കര മേഖലയിൽ...

ബക്കറ്റും ചൂലും എടുത്തത് ചോദ്യം ചെയ്തപ്പോൾ മർദനമെന്ന് പരാതി ; അയൽവാസികൾക്കെതിരെ പെൺകുട്ടി

0
കൊല്ലം: പത്തനാപുരത്ത് പെണ്‍കുട്ടിക്ക് മര്‍ദ്ദനം. അയല്‍വാസികളായ സുനില്‍കുമാര്‍, ഭാര്യ, മകന്‍ മിഥുന്‍...