വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ; ഡിവൈഎഫ്‌ഐ നേതാവിന്റെ മുഖത്ത് അടിച്ച്‌ പോലീസ് ഉദ്യോഗസ്‌ഥന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ മുഖത്ത് അടിച്ച്‌ പോലീസ് ഉദ്യോഗസ്‌ഥന്‍. കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്‌ഠേശ്വരനെ മര്‍ദ്ദിച്ചത്. അഗളി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥനാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ലോറിയും ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതില്‍ ഡിവൈഎഫ്‌ഐ നേതാവായ മനോജിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോട്ടത്തറ ആശുപത്രിയില്‍ എത്തിയത്.

ഇവിടെ വച്ചും സംഘര്‍ഷം ഉണ്ടാവുന്ന സ്‌ഥിതിയുണ്ടായിരുന്നു. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്‌ഥന്‍ മുന്‍ മേഖലാ സെക്രട്ടറിയെ മര്‍ദ്ദിച്ചത്. എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹെല്‍മെറ്റ് കൊണ്ട് തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്‌തതെന്ന്‌ പോലീസ് വിശദീകരിച്ചു. അതേസമയം മണികണ്‌ഠേശ്വരനെ രണ്ട് പ്രാവശ്യം പോലീസ് മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് ഡിവൈഎഫ്‌ഐ വ്യക്‌തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ്-യുജി 2024 ചോദ്യപേപ്പർ ചോർച്ച : ‘സൂത്രധാരനെതിരെ തെളിവുകളില്ല’ ; സിബിഐ ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി : 2024-ലെ നീറ്റ്-യുജി (NEET-UG) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട...

വീഡിയോ വഴി പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ ; മോദിയെ വിമർശിച്ച് ...

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ...

‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...