പോലീസ് ബാന്‍ഡ് പരീക്ഷ: 3000 രൂപയ്ക്ക് സര്‍ട്ടിഫിക്കറ്റ് നൽകിയ ജീവന്‍ മ്യൂസിക് അക്കാദമിക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് ബാന്‍ഡ് പരീക്ഷയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്ഥാപനത്തിനെതിരെ നെയ്യാറ്റിന്‍കര പോലിസ് കേസെടുത്തു. നെയ്യാറ്റിന്‍കര ജീവന്‍ മ്യൂസിക് അക്കാദമിയെന്ന സ്ഥാപനം പിഎസ്‌സി പരീക്ഷയ്ക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് പോലീസ് നടപടി. സംഗീത ഉപകരണം തൊട്ടു പോലും നോക്കാത്തവര്‍ക്കാണ് പോലീസിലെ ബാന്‍ഡ് സംഘത്തിലെ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ട് നല്‍കിയത്. 3000 മുതല്‍ 5000 വരെ വാങ്ങിയാണ് ജീവന്‍ അക്കാദമി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രഞ്ചും അന്വേഷണം നടത്തി. തലസ്ഥാനത്തുള്ള മറ്റ് പല സ്ഥാപനങ്ങളിലും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.

പിഎസ്‌സി ഇന്റര്‍വ്യൂ ബോര്‍ഡിലും സഹായം നല്‍കാമെന്ന് ജീവന്‍ മ്യൂസിക്ക് അക്കാദമി അധികൃതര്‍ ഉദ്യോഗാര്‍ത്ഥികളോട് വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയും പുറത്തു വന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് വാദ്യോപകരണങ്ങള്‍ വായിക്കാന്‍ പഠിപ്പിക്കാനായി പ്രത്യേക പാക്കേജും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. പിഎസ്‌സി ഇന്റര്‍വ്യൂ ബോര്‍ഡിലും സ്വന്തക്കാരുണ്ടെന്നാണ് ജീവന്‍ മ്യൂസിക്ക് അക്കാദമി നടത്തുന്നവരുടെ അവകാശം. ഇതിനകം തന്നെ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിഎസ്‌സിയുടെ വെബ് സൈറ്റിലെത്തിയിട്ടുണ്ട്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാന്‍ എന്തു നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം.ടി.സി ബസുകളുടെ നിറം വിജയ്‌യുടെ പാർട്ടി പതാകയ്ക്ക് സമാനമെന്ന് ആക്ഷേപം; വിമർശനവുമായി സോഷ്യൽ മീഡിയ

0
ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി...

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...