വിദ്യാർത്ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എംഎൽഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എംഎൽഎ. തിരുവനന്തപുരം മാറനല്ലൂർ പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം. പോലീസുകാർക്കെതിരെ കാട്ടാക്കട എംഎൽഎ എം ആർ ബൈജുവാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിസാര കാരണങ്ങൾ പറഞ്ഞ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതിലാണ് എംഎൽഎയുടെ പ്രതിഷേധം. വിദ്യാർത്ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് എംഎൽഎ ആരോപിച്ചു. ബന്ധുവിന്റെ രോഗാവസ്ഥ കാരണം മറ്റൊരിടത്ത് താമസിക്കുന്ന കുടുംബത്തെ തിരിച്ചറിയാനാവില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം.

മൂന്ന് ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകുമെന്ന് പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്. ഒരുപാട് ആളുകളെ സമീപിച്ച ശേഷമാണ് എംഎൽഎയെ കുടുംബം സമീപിച്ചത്. വിദേശത്ത് മെഡിക്കൽ വിദ്യാർത്ഥിനിയായ മാറനല്ലൂർ സ്വദേശിനി അപർണ രമേശാണ് മൂന്ന് മാസം മുമ്പ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാൽ നിസാര കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പഠനം മുടങ്ങുമെന്ന സാഹചര്യം വന്നപ്പോഴാണ് പെൺകുട്ടിയും കുടുംബവും എംഎൽഎയോടൊപ്പം നേരിട്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...