നിതിന്‍ രാജിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആര്‍ എല്‍ നിതിന്‍ രാജിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഐ ജി എസ് അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇടപെടല്‍. നിയമ പോരാട്ടം തുടരുമെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ പ്രതികരിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് കുടുംബം സ്വാഗതം ചെയ്തു. കുടുംബത്തിന്റെ ആവശ്യം മന്ത്രി കേട്ടന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ പ്രതികരിച്ചു. നിതിന്‍രാജിന്റെ മരണത്തില്‍, മുഖ്യപ്രതിയായ അധ്യാപകന്‍ ഡോക്ടര്‍ എം കെ റാം ഇന്ന് പിടിയിലായിരുന്നു. കര്‍ണാടകയിലെ കുടകില്‍, നിന്ന് പിടികൂടിയ എം കെ റാമിനെ കണ്ണൂരിലെത്തിച്ചു.

നിതിന്‍രാജിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ എം കെ റാം, മൂന്ന് മാസത്തിന് ശേഷമാണ് പിടിയിലാകുന്നത്.നിതിന്‍രാജ് ജീവനൊടുക്കിയതിന് പിന്നാലെ ഒളിവില്‍ പോയ അധ്യാപകന്‍ ഡോക്ടര്‍ റാമിനെ പിടികൂടാത്തതില്‍ പോലീസിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് റാമിനെ പിടികൂടാനുള്ള നീക്കം പോലീസ് ഊര്‍ജിതമാക്കിയത്. ഇന്ന് പുലര്‍ച്ചെ കുടകില്‍ നിന്ന് കാറില്‍ പോവുകയായിരുന്ന റാമിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു. കീഴടങ്ങാന്‍ റാം കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു എന്നാണ് വിവരം. കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ച റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട്ടിൽ ഷിഗെല്ല ഒരാൾക്ക് സ്ഥിരീകരിച്ചു : നാലുപേർ ലക്ഷണങ്ങളോടെ ചികിത്സയിൽ ; ഇന്ന്...

0
മാനന്തവാടി : വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ്...

വയോധികന്റെ ഒന്നരലക്ഷം രണ്ടം​ഗ സംഘം തട്ടിപ്പറിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയിൽ വയോധികന്റെ ഒന്നരലക്ഷം രൂപ തട്ടിപ്പറിച്ചു. പേട്ട...

എക്സൈസ് പരിശോധനയിൽ കാടുകയറിയ പുരയിടത്തിൽ നിന്നും കഞ്ചാവു ചെടികൾ കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ് പരിശോധനയിൽ കാടുകയറിയ പുരയിടത്തിൽ നിന്നും കഞ്ചാവു ചെടികൾ കണ്ടെത്തി....

നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

0
വസാദ്: ഗുജറാത്തിലെ വസാദിൽ നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി പോലീസ്...