വിദ്വേഷ പ്രസംഗം ഭാരതീയ ജനതാ പാര്‍ട്ടി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ശിവമോഗ : കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ഭാരതീയ ജനതാ പാര്‍ട്ടി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ പോലീസ് കേസെടുത്തു. ശിവമോഗ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എച്ച്‌.എസ് സുന്ദരേഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടെ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഭോപ്പാല്‍ എംപിക്കെതിരെ 153 എ, 153 ബി, 268, 295 എ, 298, 504, 508 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അടുത്തിടെ ഒരു ഹിന്ദു അനുകൂല സംഘടന സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് പ്രഗ്യാ സിംഗ് വിദ്വേഷ പരാമര്‍ശം നടത്തിയത്. സ്വയം പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും ബിജെപി എംപി ആഹ്വാനം ചെയ്തിരുന്നു.

നിങ്ങളുടെ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുക. ഒന്നുമില്ലെങ്കിലും പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികളെങ്കിലും മൂര്‍ച്ചയോടെ സൂക്ഷിക്കുക. എപ്പോള്‍ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല. സ്വയരക്ഷയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടില്‍ നുഴഞ്ഞുകയറി ആക്രമിച്ചാല്‍ തക്കതായ മറുപടി നല്‍കുന്നത് നമ്മുടെ അവകാശമാണ് -ഹിന്ദു ജാഗരണ വേദികെ ദക്ഷിണ മേഖലാ വാര്‍ഷിക സമ്മേളനത്തില്‍ പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സ്ഥലത്തുകളായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യും

0
കൊച്ചി​: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി...

മാരക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ നിർമ്മാണം ; നിർമാണ യൂണിറ്റ് പൂട്ടിച്ചു

0
കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത വ്യാവസായിക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ...

റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി ജി. സുധാകരൻ ; എസി റോഡ് നിര്‍മാണത്തില്‍...

0
ആലപ്പുഴ: റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി....

ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെന്ന് കെജ്‌രിവാൾ ; പ്രധാനമന്ത്രിക്ക് മുന്നിൽ തലകുനിക്കരുതെന്ന് മെറ്റയ്ക്ക് ഉപദേശം

0
ന്യൂഡൽഹി : തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് മെറ്റ ഇന്ത്യയിൽ നിയന്ത്രണമേർപ്പെടുത്തിയെന്ന ആരോപണവുമായി...