അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’ യുടെ നിര്‍മാണ കമ്പനിക്കെതിരെ പോലീസ് കേസ്

For full experience, Download our mobile application:
Get it on Google Play

രാധകർ ഏറെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’ 17നാണ് റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസില്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളികളും കാത്തിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് ‘പുഷ്പ’. അതിനിടയില്‍ അല്ലു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് എതിരെ കേസെടുത്തുവെന്ന വാര്‍ത്തകളും പുറത്തുവരുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രൊമോഷന്‍ ഷോ നടത്തിയതിനാണ് കേസ്. 5000 പേര്‍ക്ക് അനുമതി നല്‍കിയിരുന്നിടത്ത് 15000 പേരെ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പോലീസാണ് ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സിനെതിരെ കേസെടുത്തത്. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളിലും റിലീസ് ചെയ്യപ്പെടുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുക. മൈത്രി മൂവി മേക്കേഴ്‌സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ‘പുഷ്പ’ എന്ന ചിത്രത്തിലെ ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് രശ്മിക മന്ദാനയാണ്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

0
വാഷിങ്ടൺ : റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ...

രണ്ട് ദിവസത്തെ ഇടിവിനൊടുവില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപ വര്‍ധിച്ച് 1,05,280...

ജിഹാദി-നർക്കോ-ടെററിസം ; അടിയന്തിര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് കത്തയച്ച് ബി.ജെ.പി. സംസ്ഥാന വക്താവ്

0
കൊച്ചി : ജിഹാദി ഭീകരവാദ ശൃംഖലകൾക്കും നർക്കോ-ടെററിസത്തിനും സംഘടിത കുറ്റകൃത്യ സംഘങ്ങൾക്കും...

കൊച്ചി വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ

0
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന...