വടകര: ക്വാറന്‍റീന്‍ നിയമലംഘനം നടത്തിയ കടയുടമക്കെതിരെ ചോമ്പാല പോലീസ് കേസെടുത്തു. നാദാപുരം റോഡിലെ പച്ചക്കറി വ്യാപാരിയും ഹോര്‍ട്ടി കോര്‍പ് ഏജന്‍സിയുമായ ബാബുരാജിനെതിരെയാണ് മെഡിക്കല്‍ ഓഫീസറുടെ പരാതി പ്രകാരം കേസെടുത്തത്.
കോവിഡ് ടെസ്റ്റിന്റെ ഭാഗമായി സ്രവം പരിശോധനക്ക് നല്‍കിയശേഷം ഇയാളോട് ക്വാറന്‍റീനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ വീണ്ടും കടയിലെത്തുകയും പിന്നീട് പരിശോധനഫലം പോസിറ്റീവാകുകയും ചെയ്തു. സമ്പര്‍ക്കത്തിലൂടെ ഇയാളുടെ കടയിലെ മറ്റൊരാള്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്.