ആറന്മുള : കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട മോഷണക്കേസ് പ്രതിയെ വീടിന്റെ പരിസരത്തു നിന്ന് പോലീസ് പിടികൂടി. മോഷണ കേസ് പ്രതി പ്രതീഷിനെയാണ് പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയത്.
ആറന്മുളയില്‍ ആണ് സംഭവം. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് രക്ഷപെട്ടത്. ഇന്നലെ രാത്രി 11:30ണ് ആണ് സംഭവം. പ്രതീഷിനെ മോഷണക്കേസിലാണ് കസ്റ്റഡിയില്‍ എടുത്തത്. കുമ്പഴയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന രണ്ടാനച്ഛനും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടിരുന്നു. പിന്നീട് പ്രതിയെ പിടികൂടിയത് മണിക്കൂറുകള്‍ക്ക് ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ്. ഈ സംഭവത്തില്‍ പത്തനംതിട്ട സ്റ്റേഷനിലെ ഒരു പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തിരുന്നു.