അഞ്ചരക്കണ്ടി കോവിഡ് കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കാസര്‍ഗോഡ് സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്: അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കാസര്‍ഗോഡ് സ്വദേശി പിടിയിലായി. മാങ്ങാട് കൂളിക്കുന്ന് സ്വദേശി റംസാന്‍ സൈനുദ്ദീനാണ് ബദിയടുക്ക പോലീസിന്റെ പിടിയിലായത്. പശുവിനെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഇന്ന് രാവിലെയാണ് ഇയാള്‍ ബദിയടുക്ക പോലീസിന്റെ പിടിയിലായത്.

ആഗസ്റ്റ് 24 നായിരുന്നു ഇയാള്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്‍ററില്‍ നിന്നും രക്ഷപ്പെട്ടത്. എടക്കാട് സ്റ്റേഷന്‍ പരിധിയിലെ മുഴപ്പിലങ്ങാട് നിന്ന് ബൈക്ക് മോഷ്ടിച്ചാണ് ഇയാള്‍ കടന്നു കളഞ്ഞത്. തുടര്‍ന്ന് കാസര്‍ഗോഡ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത എടക്കാട് പോലീസിന് കൈമാറിയിരുന്നു. ബൈക്ക് മോഷണ കേസില്‍ റിമാന്റിലായ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചത്. വളപട്ടണം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലോറി മോഷണ കേസിലും പ്രതിയാണ് റംസാന്‍ സൈനുദ്ദീന്‍. ഈ കേസില്‍ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് നേരത്തെ തോട്ടടയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നതിനിടെ ഇയാള്‍ രക്ഷപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...