കൊവിഡ് 19 : ചെറുത്ത് നിൽപ്പിന്റെ പാഠങ്ങളുമായി മൂന്നാര്‍ പോലീസ്, ടൗണിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കൊവിഡ് 19നെ ചെറുക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മൂന്നാര്‍ പോലീസ് . വൈറസിനെ ചെറുക്കുവാന്‍ പ്രഥമ പരിഗണന നല്‍കേണ്ടത് ശുചിത്വത്തിനാണെന്ന പാഠം പകര്‍ന്നു നല്‍കിയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി മൂന്നാര്‍ ടൗണിലൂടനീളം പോലീസിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു.

അഗ്നിശമന സേനയുടെ വാഹനമെത്തിച്ചാണ് മൂന്നാര്‍ ടൗണ്‍ കഴുകി വൃത്തിയാക്കിയത്. അണുവിമുക്തമാക്കുവാന്‍ ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പൗഡര്‍ റോഡിനിരുവശവും വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും വിതറിയായിരുന്നു ശുചീകരണം. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. മൂന്നാര്‍ നല്ലതണ്ണി പാലം മുതല്‍ കെ.ഡി.എച്ച്.പി റീജണല്‍ ഓഫീസ് വരെയുള്ള ഭാഗത്താണ് ശുചീകരിച്ചത്.

ഉച്ചഭാഷിണിയിലൂടെയുള്ള ബോധവത്കരണവും പോലീസിന്റെ നേതൃത്വത്തില്‍ നടന്നു. ആളുകള്‍ കൂട്ടം നില്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുന്നതിനും അത്തരത്തില്‍ പരിപാടികള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നീരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്. മൂന്നാര്‍ ഡി.വൈ.എസ്.പി എം.രമേഷ് കുമാര്‍, സി.ഐ. റെജി എം .കുന്നിപ്പറമ്പന്‍, എസ്.ഐ സന്തോഷ് കുമാര്‍, ജനമൈത്രി പോലീസ് സബ് സോണ്‍ കോര്‍ഡിനേറ്റര്‍ കെ.എസ്.മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....