മുൻ മന്ത്രിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് പരാതി ; എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മുന്‍ മന്ത്രി ആര്‍ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എം പി എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആര്‍ എസ് ഉണ്ണിയുടെ ചെറുമകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശക്തികുളങ്ങര പോലീസ് കേസെടുത്തത്. ആര്‍ എസ് ഉണ്ണിയുടെ പേരിലുള്ള സ്വത്തുക്കള്‍ എന്‍ കെ പ്രേമചന്ദ്രന്‍ പ്രസിഡന്റായ ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ആര്‍ എസി പി നേതാവ് കെ പി ഉണ്ണികൃഷ്ണനാണ് ഒന്നാം പ്രതി.

എന്‍ കെ പ്രേമചന്ദ്രന്‍ രണ്ടാംപ്രതിയാണ്. ആര്‍ എസ് പി പ്രാദേശിക നേതാക്കളാണ് മറ്റ് രണ്ട് പ്രതികള്‍. ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള കുടുംബവീടും പതിനൊന്ന് സെന്റ് സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു ചെറുമകളുടെ ആരോപണം. കൃത്യമായ രേഖകള്‍ കാണിച്ചിട്ടും കെ പി ഉണ്ണികൃഷ്ണന്‍ സംഘടനയുടെ ആസ്ഥാനം അവിടെനിന്ന് മാറ്റാന്‍ തയ്യാറായില്ലെന്നും വീട്ടിലേയ്ക്ക് കയറ്റിയില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജമ്മുകശ്മീരിൽ പൊലീസുകാരൻ വെടിയേറ്റുമരിച്ചു ; തീവ്രവാദി ആക്രമണമെന്ന് സൂചന

0
ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ പോലീസുകാരൻ വെടിയേറ്റ് മരിച്ചു. തീവ്രവാദിയാക്രമണം...

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

0
തിരുവനന്തപുരം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക്...

ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്

0
തൃശ്ശൂർ: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ്...

വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന്...