ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. ഉമ്മന്നൂര്‍ വേങ്ങൂര്‍ ശ്രീനിലയത്തില്‍ അഭിലാഷിന്റെ ഭാര്യ ജാനു(22) ആണ് മരിച്ചത്. 2017 ഓഗസ്റ്റില്‍ കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ നടന്ന സമൂഹ വിവാഹത്തിലാണ് അഭിലാഷും ജാനുവും വിവാഹിതര്‍ ആയത്. ഇരുവരും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അത് പരിഹരിച്ചിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് വീട്ടില്‍ എത്താന്‍ താമസിച്ചതിനെച്ചൊല്ലി ജാനുവും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നു വീട്ടിനുള്ളില്‍ തൂങ്ങുകയായിരുന്നു.

ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. യുവതിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി ഭര്‍തൃവീട്ടുകാരും യുവതിയുടെ ബന്ധുക്കളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായെങ്കിലും പോലീസിന്റെയും ജനപ്രതിനിധികളുടെയും ഇടപെടലില്‍ യുവതിയുടെ വീടായ വാളകത്ത് സംസ്‌കരിച്ചു. മക്കള്‍: ശബരി, ശിവാനി കൃഷ്ണ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന്...

കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

0
ആലപ്പുഴ: കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ...

പ്രതിഷേധ കൊടുങ്കാറ്റ് : പ്രതിപക്ഷബഹളത്തിൽ പാർലമെന്റ് നിർത്തിവെച്ചു

0
ഡൽഹി : പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ...

സുരേഷ് ഗോപി എംപിയുടെ ആദ്യ പ്രഖ്യാപനമായ മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും...

0
തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന്...