വാഹനാപകടത്തിൽ പരിക്കേറ്റ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. അത്തിക്കയം മടന്തമൺ കക്കുഴിയിൽ മാത്യൂ കുരുവിള (തമ്പി) യുടെ മകൻ ഡിനു കുരുവിള ( 30 ) ആണ് വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ ആശുപത്രിയിൽ. റാന്നി – ഇട്ടിയപ്പാറ പോസ്റ്റോഫീസ് ജംഗ്ഷനിൽ കംപ്യൂട്ടർ സെയിൽസ്, സർവീസ് സ്ഥാപനം നടത്തിവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 ഓടെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദമരുതി ആശുപത്രിപ്പടിയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.

ഡിനുവിനെ കൂടാതെ കാറിലുണ്ടായിരുന്ന റാന്നി കല്ലും പറമ്പിൽ കെ.എസ് ഷിനു (38), മന്ദമരുതി പനം തോട്ടത്തിൽ ജിബി ജോൺ ( 33 ), റാന്നി വരാപ്പുഴ ലിനു രാമചന്ദ്രപ്പണിക്കർ എന്നിവർക്കും പരിക്കേറ്റിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിക്കാനത്തിന് പോയിട്ട് റാന്നിയിലേക്ക് മടങ്ങും വഴിയാണ് അപകടം. ഡിനു വിന്റെ മൃതദേഹം പത്തനംതിട്ടയിൽ പോസ്റ്റുമോർട്ടം നടത്തി. ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരം പിന്നീടു്. മാതാവ് സാലമ്മ. സഹോദരൻ ഡിലു കുരുവിള.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....