കോട്ടയം കുറിച്ചിയിൽ പോലീസിന്റെ വൻ കഞ്ചാവ് വേട്ട ; നാല് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കുറിച്ചിയിൽ ജില്ലാ പോലീസിന്റെ വൻ കഞ്ചാവ് വേട്ട. കുറിച്ചി പൊൻപുഴ പൊക്കം റോഡരികിൽ നിന്നും നാലുകിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികളെയാണ് കോട്ടയം ചിങ്ങവനം പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ചേർന്ന് പിടികൂടിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പൊൻപുഴ പൊക്കത്തിലെ വ്യവസായ മേഖല കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു. ഈ സമയത്താണ് കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികളായ നാലുപേർ സ്ഥലത്ത് എത്തിയത്. തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ പരിശോധനയിലാണ് നാലു കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രദേശത്ത് പോലീസ് പരിശോധന തുടരുകയാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച...

0
കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ...

രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം ; രോഗിയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി ആരോഗ്യവകുപ്പ്...

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നടപടി....

ഹോർമുസിൽ സൗദി, ഖത്തർ എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ഇറാന്റെ ആക്രമണം ; അപലപിച്ച് ജിസിസി

0
റിയാദ് : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന സൗദി അറേബ്യയുടെ 'വാഡിയൻ', ഖത്തറിന്റെ...

കരൂർ ദുരന്തത്തിൽ പോലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

0
ചെന്നൈ: സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ പോലീസിനെയും...