കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതിന് പോലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ വാട്ട്സാപ്പ് സ്റ്റാറ്റസ് ഇട്ടതിനു പിന്നാലെ പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍. ചിക്കമംഗളൂരു ജില്ലയിൽ സേവനമനുഷ്ഠിക്കുന്ന ലത എന്ന പൊലീസുകാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. ആഗസ്ത് എട്ടിന് പോസ്റ്റ് ചെയ്ത വാട്‌സാപ്പ് സ്റ്റാറ്റസിൽ തന്‍റെ സ്ഥലംമാറ്റത്തില്‍ കടൂർ എം.എൽ.എ കെ.എസ് ആനന്ദ് ഇടപെട്ടുവെന്ന് ലത ആരോപിച്ചിരുന്നു. ആഗസ്ത് 11 ന് ചിക്കമംഗളൂരു എസ്.പി ഉമാ പ്രശാന്താണ് ലതയെ സസ്പെന്‍ഡ് ചെയ്തത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്‍റെ ഉത്തരവാദിത്തം ആനന്ദിനായിരിക്കുമെന്നുമായിരുന്നു ലതയുടെ സ്റ്റാറ്റസ്.

കടൂരിൽ നിന്ന് തരികെരെയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു ഈ ആരോപണം. എന്നാല്‍ ലതയുടെ സസ്പെൻഷന്‍റെ കാരണം വാട്‍സാപ്പ് സ്റ്റാറ്റസ് മാത്രമല്ലെന്നും വെളിപ്പെടുത്താത്ത മറ്റ് കാരണങ്ങളുണ്ടെന്നും ഉമ പ്രശാന്ത് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെൽമറ്റ് ധരിക്കാത്ത കോൺഗ്രസ് പ്രവർത്തകർക്ക് ലത പിഴ ചുമത്തിയെന്നാണ് റിപ്പോർട്ട്. തുടർന്ന് പ്രവർത്തകർ ഈ സംഭവം ആനന്ദിനെ അറിയിക്കുകയും ആനന്ദ് അവരെ സന്ദര്‍ശിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക്...

മാതാപിതാക്കളുടെ ശമ്പളവും വരുമാനവും മാത്രം പോര; ഒബിസി സംവരണത്തിൽ വ്യക്തത തേടി കേന്ദ്രം

0
ന്യൂഡൽഹി: മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽ...

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...