പോലീസ് സഹകരണ സംഘത്തിന്റെ സ്കൂൾ ബസാർ ഉദ്ഘാടനം നാളെ രാവിലെ 11ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്കൂൾ പഠനോപകരണ വിപണിയിൽ വിൽപ്പനയിലും വിലക്കുറവിലും സമാനതകളില്ലാത്ത സംരഭമായി മാറിയ പോലീസ് സഹകരണ സംഘത്തിന്റെ സ്കൂൾ ബസാർ നാളെ രാവിലെ 11 മണിക്ക് മന്ത്രി വിഎൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രവർത്തന സമയം. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സൗകര്യങ്ങളോടെ ബേക്കറി ജംഗ്ഷനിൽ റിസർവ്‌ ബാങ്കിന് എതിർ വശത്തുള്ള ശ്രീധന്യ ബിൽഡിങ്ങിന്റെ താഴത്തെ നിലയിലെ ഷോപ്പിംഗ് ഏരിയയിലാണ്‌ ഇത്തവണ ബസാർ സജ്ജീകരിച്ചിരിക്കുന്നത്.

പ്രമുഖ ബ്രാൻഡുകളുടെ നോട്ടുബുക്കുകൾ, സ്കൂൾ ബാഗുകൾ, യൂണിഫോം തുണിത്തരങ്ങൾ, സ്കൂൾ ഷൂസുകൾ, കുടകൾ, ലഞ്ച് ബോക്സ്, പഠനോപകരണങ്ങൾ, തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരം ഒറ്റക്കുടക്കീഴിൽ ബസാറിലൂടെ ലഭ്യമാകും. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എംആർ അജിത് കുമാർ ഐപിഎസ് സ്കൂൾ ബസാറിന്റെ ആദ്യ വിൽപ്പന നിർവഹിക്കും. തദവസരത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സഹകരണവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകളിൽ നിന്നും പിന്മാറി നീരജ് ചോപ്ര

0
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പ്രമുഖ...

ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

0
റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം...

മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ജീവനൊടുക്കി

0
ആന്ധ്രാപ്രദേശ്: മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ഗോദാവരി...

മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

0
മലപ്പുറം: മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍....