ജാമിഅ മില്ലിയയില്‍ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയക്കാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ജാമിഅ മില്ലിയ സർവകലാശാലയിൽ ബിബിസി ഡോക്യുമെന്‍ററി പ്രദർശനത്തിന്‍റെ പേരിൽ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയക്കാതെ പോലീസ്. ആറു മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 16 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥികളെ കാണാൻ എത്തിയ അഭിഭാഷകരെ പോലീസ് തടഞ്ഞു.കസ്റ്റഡിയിലെടുത്ത വിദ്യാർഥികള വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനാ നേതാക്കൾ ഫത്തേപൂർ ബെരി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പോലീസ് വിട്ടയച്ചില്ല. തുടർന്നാണ് അഭിഭാഷകർ എത്തിയത്. എന്നാൽ ഇവരെ സ്റ്റേഷന് അകത്തേക്ക് പോലീസ് പ്രവേശിപ്പിച്ചില്ല. അഞ്ചു മണിക്കൂർ അഭിഭാഷകർ സ്റ്റേഷന് പുറത്ത് കാത്തുനിന്നു. വനിതാ അഭിഭാഷകരോട് പോലീസ് മോശമായി പെരുമാറിയെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.

ജെഎൻയു സർവകലാശാലയ്ക്ക് പിന്നാലെയാണ് ജാമിഅ മില്ലിയ സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം പ്രദർശിപ്പിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്. എന്നാൽ സർവകലാശാല ഇത് വിലക്കി. വിലക്ക് മറികടന്നു പ്രദർശനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച വിദ്യാർഥികളിൽ 5 പേരെ പൊലീസ് ഇന്നലെ രാവിലെ കരുതൽതടങ്കലിലാക്കിയിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ചു വൈകുന്നേരം നടത്തിയ പ്രകടനത്തിനിടെയാണ് കൂടുതൽ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത്.

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറി ലുബൈബ് ബഷീർ, എൻ.എസ്.യു ഐ നേതാവ് അബ്ദുൽ ഹമീദ്, എസ്.എഫ്‌.ഐ ജെ.എം.ഐ യൂണിറ്റ് സെക്രട്ടറി അസീസ് തുടങ്ങിയവരാണ് കസ്റ്റഡിയിലുള്ളത്. ക്യാമ്പസിലെ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിക്കുകയും ചെയ്തതോടെ പ്രദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലും പഞ്ചാബ് യൂണിവേഴ്സിറ്റിയിലും ഡോക്യുമെന്‍ററി പ്രദർശനം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ

0
കോഴിക്കോട്: സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.