കോവിഡ്​ വ്യാപന ഭീതി : കോഴിക്കോട് പോലീസുകാര്‍ക്ക് ജോലി വീട്ടില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: കോവിഡ്​ വ്യാപന ഭീതിയെ തുടര്‍ന്ന്​ ജോലി ക്രമീകരണവുമായി സിറ്റി പോലീസ്​. സേനയിലെ മൂന്നിലൊന്ന്​ ജീവനക്കാരെ റിസര്‍വില്‍ നിര്‍ത്തുകയാണ്​ ​ ചെയ്യുന്നത്​. ഇവര്‍​ ഓഫീസില്‍ വരേണ്ടതില്ല. എന്നാല്‍ വീട്ടില്‍നിന്ന്​ ജോലികള്‍ നിര്‍വഹിക്കണം. ഓണ്‍ലൈനായും മറ്റും ​ചെയ്യുന്ന ജോലികളാണ്​ കൂടുതലായി നല്‍കുക. അതേസമയം ഇവര്‍ക്ക്​ പുറത്തുപോകുന്നതിനും പൊതുപരിപാടികളില്‍ പ​ങ്കെടുക്കുന്നതിനുമെല്ലാം വിലക്കുണ്ട്​. സിറ്റി പോലീസ്​ മേധാവി എ.വി. ജോര്‍ജ്​ ഡി.സി.പി, അസി. കമ്മീഷണര്‍മാര്‍ എന്നിവരുമായി കൂടിയാലോചിച്ചാണ്​ ക്രമീകരണം ഏര്‍പ്പെടുത്തിയത്​.

ഒരാഴ്​ച വീതമാണ്​ മൂന്നിലൊന്ന്​ ജീവനക്കാരെ റിസര്‍വില്‍ നിര്‍ത്തുന്നത്​. നഗര പരിധിയില്‍ ദിവസേനയെന്നോണം കോവിഡ്​ ബാധിതരുടെ എണ്ണം കൂടിയതോടെ ഏതെങ്കിലും ഓഫിസിലെ ഒരു ഉദ്യോഗസ്​ഥന്​ രോഗബാധയുണ്ടായാല്‍ ഓഫീസ്​ അടച്ച്‌​​ മുഴുവന്‍ ജീവനക്കാരും ക്വാറന്‍റീനില്‍ പോ​വേണ്ട അവസ്​ഥയുമാണുള്ളത്​. മാത്രമല്ല ട്രാഫിക്കും​ ആളുകള്‍ കൂടുതലെത്തുന്നതും നിയന്ത്രിക്കുന്നതിന്​ ചുമതലപ്പെട്ട പോലീസുകാരില്‍ പലരും ദിവസവും നിരവധിപേരുമായാണ്​ സമ്പര്‍ക്കമുണ്ടാവുന്നത്​. ഈ നിലക്ക്​ സേനാംഗങ്ങളില്‍ രോഗവ്യാപന സാധ്യത ഏറെയാണ്​. ഇത്​ ഒഴിവാക്കുകകൂടി ലക്ഷ്യമിട്ടാണ്​ ക്രമീകരണം. വിവിധ വിഭാഗങ്ങളിലായി മൂവായിരത്തോളം പോലീസുകാരാണ്​ സിറ്റിയിലുള്ളത്​.

ജില്ലയിലെ പോലീസുകാര്‍ക്കിടയിലുണ്ടായ കോവിഡ്​ വ്യാപനത്തിന്​ ഉന്നത ഉദ്യോഗസ്​ഥര്‍ക്കുണ്ടായ പാളിച്ചകളും കാരണമായെന്ന്​​ നേരത്തെതന്നെ സേനക്കുള്ളില്‍ ആക്ഷേപമുയര്‍ന്നിരുന്നു. കോവിഡി​ന്റെ തുടക്കത്തില്‍ സ്വീകരിച്ച മുന്‍കരുതലിലും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അയവു വന്നുവെന്നതായിരുന്നു പരാതിക്കിടയാക്കിയത്​. ഇതെല്ലാം മുന്‍ നിര്‍ത്തിയാണ്​ പരിഷ്​കാരം. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, റൂറല്‍ എസ്​.പി ഒഫീസ്​, തിരുവമ്പാടി, താമരശ്ശേരി, ബേപ്പൂര്‍, എലത്തൂര്‍ പോലീസ്​ സ്​റ്റേഷനുകള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്​ഥര്‍ക്കാണ്​ ജില്ലയില്‍ ഇതിനകം പോസിറ്റിവായത്​. നിരവധി ഉദ്യോഗസ്​ഥര്‍ ക്വാറന്‍റീനില്‍ പോവുകയും ചെയ്​തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...