കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് ബംഗളൂരുവില്‍ മലയാളി യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് ബംഗളൂരുവില്‍ മലയാളി യുവാവ് മരിച്ചു. ബംഗളൂരുവില്‍ നെലഗദരനഹള്ളിയില്‍ താമസിക്കുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം കൂട്ടുമുഖം പുല്ലാംപ്ലാവില്‍ ഷെറിന്‍ ഫിലിപ്പ് (37) ആണ് മരിച്ചത്. വ്യാഴാഴ്ച  ഫ്രേസര്‍ ടൗണിലെ ഹോളി ഗോസ്​റ്റ് പാരിഷ് ഹാളിനോടു ചേര്‍ന്നുള്ള കെട്ടിടത്തിനു മുകളില്‍ നിന്ന് ഷീറ്റ് തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഷെറിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടനിര്‍മാണ കമ്പിനി നടത്തുകയായിരുന്ന ഷെറിന്‍ ഫിലിപ്പ്, കെട്ടിടത്തി​ന്റെ  മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് സ്ഥലത്തെത്തിയത്. പോസ്​റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: നിവ്യ. മക്കള്‍: ഒലിവിയ, ഏയ്ഞ്ചല്‍

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...