തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസിന്റെ പ്രവര്‍ത്തനക്രമത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നു പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതല സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചത് അസ്വസ്ഥജനകമായ അനുഭവമാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന 1200 പോലീസുകാരില്‍ 300 പേരില്‍ പരിശോധന നടത്തിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി വരെയുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിന് പോലീസ് പ്രതിജ്ഞാബന്ധമാണെന്നും പിണറായി പറഞ്ഞു. വയനാട്ടില്‍ 32 ദിവസത്തിന് ശേഷമാണ് വീണ്ടും കോവിഡ് ബാധയുണ്ടാകുന്നത്. ജില്ലയിലെ സ്ഥിതി അപകടരമാവുകയാണ്, പലരും ഭീതിയിലുമാണ്. ജില്ലയില്‍ ശ്രദ്ധാപൂര്‍വമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.