ഹത്രാസ് മാര്‍ച്ച് : രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ യു.പി. പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : ഹത്രാസില്‍ ക്രൂര പീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടിയുടെ മരണത്തിലും സംസ്‌കാരം നടത്തിയ രീതിയിലും പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക വദ്രയ്ക്കുമെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ്. 153 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയേയും പോലീസ്  കസ്റ്റഡിയിലെടുത്തിരുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ഗൗതംബുദ്ധ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

അജ്ഞാതരായ 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ചു, മനുഷ്യജീവന് ഭീഷണിയാകുന്ന മാരകരോഗങ്ങള്‍ പടര്‍ത്താന്‍ ശ്രമിച്ചു , പകര്‍ച്ചവ്യാധി പടര്‍ത്താന്‍ ശ്രമിച്ചു, വനിതാ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച് ഹത്രാസില്‍ എത്താന്‍ ശ്രമിച്ച രാഹുലിനേയും പ്രിയങ്കയേയും ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരേയും യു.പി പോലീസ് ഡല്‍ഹിക്ക് പുറത്ത് ഗ്രേറ്റര്‍ നോയിഡയില്‍ തടഞ്ഞിരുന്നു. പോലീസുമായുള്ള ഉന്തിലും തള്ളിലും രാഹുല്‍ ഗാന്ധി മറിഞ്ഞുവീഴുന്ന സാഹചര്യവുമുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...