രോഗികളായ മാതാപിതാക്കളെ വാഹനത്തിൽ കയറ്റാൻ റോഡ് സൈഡിൽ കാർ നിർത്തിയതിന് പോലീസ് പിഴ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രോഗികളായ മാതാപിതാക്കളെ വാഹനത്തിൽ കയറ്റാൻ റോഡ് സൈഡിൽ കാർ നിർത്തിയതിന് പോലീസ് പിഴ. അനാവശ്യമായി പിഴ ചുമത്തിയെന്ന് കാട്ടി മലയിൻകീഴ് സ്വദേശി പ്രസാദ് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകി. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിന് മുന്നിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും അനാവശ്യമായി പിഴ ചുമത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. വാഹനം പാർക്ക് ചെയ്യുകയായിരുന്നില്ലെന്നും മാതാപിതാക്കൾ കയറിയ ഉടൻ തന്നെ വാഹനം മാറ്റാമെന്ന് അറിയിച്ചിട്ടും പോലീസ് ഉദ്യോഗസ്ഥൻ അത് ചെവിക്കൊണ്ടില്ലെന്ന് പ്രസാദ് പരാതിയിൽ പറയുന്നു. വാഹനം നിർത്തുന്നത് കണ്ടയുടൻ ഡോർ വലിച്ചു തുറന്ന് പോലീസുകാരൻ കാറിനകത്ത് കയറി ഇരിക്കുകയായിരുന്നു. ഓൺലൈനായി പിഴ അടയ്ക്കാമായിരുന്നിട്ടും രോഗികളായ മാതാപിതാക്കളെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ നിർത്തേണ്ടി വന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായെന്നും അനാവശ്യമായി പിഴ ചുമത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രസാദ് പരാതി നൽകിയിരിക്കുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...