സംഘടിത ഗുണ്ടാ സംഘത്തിന്റെ വൻ കവർച്ചാ പദ്ധതി തകർത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: സംഘടിത ഗുണ്ടാ സംഘത്തിന്റെ വൻ കവർച്ചാ പദ്ധതി തകർത്ത് പോലീസ്. 34 അംഗ ഗുണ്ടാസംഘമാണ് തൃശ്ശൂരിൽ പോലീസിന്റെ വലയിലായത്. കൊടകര കുഴൽപ്പണ കേസിലെ പ്രതി മാർട്ടിൻ അടക്കം നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവർ. 34 അംഗ ഓർഗനൈസ്ഡ് ക്രൈം സിൻഡിക്കേറ്റ്. കൊലപാതകം, കൊലപാതകശ്രമം, കവർച്ച, ലഹരിക്കടത്ത് തുടങ്ങി നൂറിലധികം കേസുകളിലെ പ്രതികൾ. പനംകുളത്തെ വീട്ടിൽ 34 പേരും ഒത്തുകൂടിയത് സംഘടിത കവർച്ച ലക്ഷ്യമിട്ട്.

വടിവാൾ, ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ്, മരവടി തുടങ്ങി മാരകായുധങ്ങളും ഇവർ കരുതിവെച്ചിരുന്നു. നാലു കാറുകളും 14 ബൈക്കുകളും മൂന്ന് ഐഫോണുകൾ അടക്കം 33 മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. കൊടകര കുഴൽപ്പണ കേസിലെ പ്രതി മാർട്ടിനാണ് പിടിയിലായവരിൽ കുപ്രസിദ്ധൻ. ബിഎൻഎസ് 310,111,27 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...