പഞ്ചാബിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പരാജയപ്പെടുത്തി പോലീസ്

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ് : പഞ്ചാബിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പരാജയപ്പെടുത്തി പോലീസ്. ഒന്നര കിലോ ആർഡിഎക്‌സ് അടങ്ങിയ ഐഇഡി ടൈം ബോംബ് കണ്ടെത്തി നിർവീര്യമാക്കി. ബോംബുമായി പോകുകയായിരുന്ന രണ്ട് പേരെ പോലീസ് പിടികൂടി. പഞ്ചാബ് അതിർത്തിയിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന പാക് ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ലഷ്‌കറെ തയിബ ഭീകരൻ അറസ്റ്റിലായി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നടത്തിയ തിരച്ചലിലാണ് ഒന്നര കിലോ ഞഉത അടങ്ങിയ കഋഉ ടൈം ബോംബ് കണ്ടെത്തിയത്. മെറ്റാലിക് കറുപ്പ് നിറമുള്ള ബോക്‌സിലായിരുന്നു അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി നിർവീര്യമാക്കി. സംഭവത്തിൽ അമൃത്സർ ജില്ലയിലെ ബൽജിന്ദർ സിംഗ്, ജഗ്താർ സിംഗ് എന്നിവെരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് അറിയിച്ചു. പണത്തിനും ലഹരിമരുന്നിനും വേണ്ടിയാണ് പ്രതികളുടെ പ്രവർത്തിയെന്ന് പോലീസ് കണ്ടെത്തി. അതേസമയം, പഞ്ചാബ് അതിർത്തിയിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന പാക് ഡ്രോൺ ആടഎ വെടിവെച്ചിട്ടു.

അമൃത്സറിന് സമീപത്തെ ഇന്ത്യപാക് അതിർത്തി വഴി ലഹരി കടത്താനുള്ള ശ്രമമാണ് ആടഎ നിഷ്ഫലമാക്കിയത്. ഡ്രോണിൽ നിന്ന് പത്ത് കിലോയോളം ഹെറോയിൻ പിടികൂടി. ഇതിനിടെ, ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ലഷ്‌കറെ തയിബ ഭീകരൻ പിടിയിലായി. അജാസ് അഹമ്മദ് മിർ ആണ് അറസ്റ്റിലായത്. ഭീകരനിൽ നിന്ന് തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ബാരാമുള്ള പോലീസ് അറിയിച്ചു. കശ്മീരിൽ പഞ്ചായത്ത് അംഗങ്ങളെയും, അന്യ സംസ്ഥാന തൊഴിലാളികളെയും കൊലപ്പെടുത്തിയ സംഭവങ്ങളിൽ അജാസ് അഹമ്മദ് മിറിന് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...