വെച്ചൂച്ചിറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയില്‍ പോലീസ് പരിശോധനകള്‍ കര്‍ശനമായി തുടരുന്നതിനിടെ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി. വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ ചേത്തക്കൽ കുന്നം അച്ചടിപ്പാറയിലെ റബ്ബർ തോട്ടത്തിന്റെ സമീപത്തായാണ് പോലീസ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടിക്ക് 67 സെന്‍റിമീറ്റർ നീളമുണ്ട്. റാന്നി വലിയകാവ് സ്വദേശി ദീപക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർ തോട്ടം. നിലവിൽ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല. വെച്ചൂച്ചിറ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ശ്രീകുമാർ, സി.പി.ഓ മാരായ പി.കെ ലാൽ, സോജു, രാഗ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കണ്ടെത്തിയ ചെടി വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കഞ്ചാവ് ചെടി കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























