വാളേന്തി പ്രകടനം നടത്തിയ സംഭവത്തിൽ ആയുധങ്ങൾ പോലീസ് കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. നാലു വാളുകളും ഒരു ദണ്ഡുമാണ് കണ്ടെത്തിയത്. വെള്ളറടയിലെ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ഹാജരാക്കി. പ്രകടനത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെയും തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. തടിയിലുണ്ടാക്കിയ ശേഷം സ്പ്രേ പെയിന്റ് ചെയ്ത വാളുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെള്ളറടയില്‍ നിന്നും കണ്ടെത്തിയത്. ഇവ തന്നെയാണോ പ്രകടനത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമാക്കാനാണ് ഫോറന്‍സിക് പരിശേധനയ്ക്ക് അയയ്ക്കുന്നത്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുര്‍ഗാവാഹിനി പഥസഞ്ചലത്തിലാണ് ആയുധവുമേന്തി പെണ്‍കുട്ടികള്‍ പങ്കെടുത്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പോലീസ് ഇതിനെതിരെ കേസെടുത്തത്. മേയ് 22 നാണ് കീഴാറൂരില്‍ പരിപാടി സംഘടിപ്പിച്ചത്. കണ്ടാലറിയാവുന്ന 200ഓളം പേരെ പ്രതിചേര്‍ത്ത് കൂട്ടംചേര്‍ന്ന് പ്രകടനം നടത്തിയതിനും ആയുധം ഉപയോഗിച്ചതിനുമാണ് ആംസ് ആക്‌ട് പ്രകാരം കേസെടുത്തിട്ടുള്ളത്. മുന്‍ നിരയിലുണ്ടായിരുന്ന നാലു പെണ്‍കുട്ടികളുടെ കയ്യിലാണ് വാളുണ്ടായിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ആയുധമേന്തിയിരുന്നുവെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. പരിപാടിയില്‍ പങ്കെടുത്തത് പെണ്‍കുട്ടികളായിരുന്നു. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചതായി ആര്യങ്കോട് പോലീസ് നേരത്തെ പറഞ്ഞിരുന്നു. ശിബിരത്തില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കണമെന്നും ആരാണ് വാളു നല്‍കിയതെന്ന് അറിയണമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനായി ക്യാമ്പില്‍ പങ്കെടുത്തവരുടെ വിവരം നല്‍കാനാണ് വി.എച്ച്‌.പി ഗ്രാമകാര്യാലയത്തിന് പോലീസ് നോട്ടീസ് നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...