യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. പ്രവാസി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയ കണിച്ചുകുളങ്ങരയില്‍ വാടകയ്ക്കു താമസിക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളെത്തെ ദേവസ്വംവെളി വീട്ടില്‍ സുനീഷ് (31) ഭാര്യ സേതുലക്ഷ്മി (28) എന്നിവരെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. സുനീഷിന്റെ അറിവോടെ സേതുലക്ഷ്മി തൊടുപുഴ സ്വദേശിയായ പ്രവാസി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നു.

ഫേസ്‌ബുക്കിലൂടെയാണ് സേതുലക്ഷ്മി തൊടുപുഴ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടത്. വിദേശത്തു നിന്നും നാട്ടിലെത്തിയ യുവാവിനെ സേതുലക്ഷ്മി സുനീഷിന്റെ ഒത്താശയോടെ കണിച്ചുകുളങ്ങരയിലെ വാടകവീട്ടിലേക്കു വിളിച്ചുവരുത്തി. സേതുലക്ഷ്മിയുമൊത്തുള്ള ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം അതു കാണിച്ച്‌ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും എടിഎം കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ പിടിച്ചുവാങ്ങി. തുടര്‍ന്ന് ഭീഷണിപ്പെടുത്തി എടിഎം കാര്‍ഡിന്റെ രഹസ്യനമ്പർ വാങ്ങി പണം കവര്‍ന്നെന്നാണ് പരാതി. യുവാവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുക ആയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...