പോലീസുകാർക്കും അതിഥികൾക്കുമായി അഞ്ചരലക്ഷത്തിന്റെ ബിൽ ; അടയ്ക്കാൻ വകയില്ലാതെ വട്ടവട പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ലോക്ഡൗൺ കാലത്ത് വട്ടവട പഞ്ചായത്തിൽ നിരീക്ഷണത്തിനായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണത്തിനും താമസത്തിനും മറ്റുമായി ചെലവായത് 3,71,255 ലക്ഷം രൂപ. പഞ്ചായത്ത് അതിഥികളും ഉദ്യോഗസ്ഥരും തങ്ങിയ വകയിലെ 1,70,770 ലക്ഷംകൂടി ഉൾപ്പെടെ 5.51025 രൂപ നൽകണമെന്നാവശ്യപ്പെട്ട് കോവിലൂർ ടൗണിലെ സ്വകാര്യ റിസോർട്ട് ഉടമയാണ് പഞ്ചായത്തിന് കത്ത് നൽകിയത് . ഇതോടെ  തുകയടയ്ക്കാൻ വയില്ലാതെ വലഞ്ഞിരിക്കുകയാണ് പഞ്ചായത്ത്.

കറന്റ് ബിൽ അടയ്ക്കാൻപോലും വരുമാനമില്ലാതിരിക്കെ ഇത്രയും വലിയ തുക എങ്ങനെ നൽകുമെന്ന ആശങ്കയിലാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ. 2020 മാർച്ച് 24 മുതലുള്ള ലോക്ഡൗൺ സമയത്താണ് വട്ടവടയിൽ നിരീക്ഷണത്തിനായി ദേവികുളം സ്റ്റേഷനിൽനിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സേവനം പഞ്ചായത്ത് തേടിയത്. പഞ്ചായത്ത് ഇവർക്കുള്ള താമസസൗകര്യം സ്വകാര്യ റിസോർട്ടിൽ ഏർപ്പെടുത്തുകയായിരുന്നു.

ആറു മാസത്തോളം ഇവിടെ പോലീസ് സേവനമുണ്ടായിരുന്നു. രണ്ടുമുതൽ 16 പോലീസുകാർ വരെ ഈ കാലത്ത് വട്ടവടയിൽ ജോലി ചെയ്തു. ഇക്കാലയളവിലെ മുറിവാടകയും പോലീസുകാരുടെ ഭക്ഷണത്തിന് ചെലവായ തുകയുമാണ് ഉടമ ആവശ്യപ്പെട്ടത്. കൂടാതെ പഞ്ചായത്തിന്റെ അതിഥികളും ഉദ്യോഗസ്ഥരും താമസിച്ച വകയിൽ 1,70,770 രൂപയും ചെലവായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...