കഴക്കൂട്ടം : കഠിനംകുളം മുണ്ടന്‍ചിറയില്‍ നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ പുത്തന്‍പാലം സ്വദേശി പ്രദീപ് (36) തോന്നയ്ക്കല്‍ സ്വദേശികളായ അല്‍സാജ് (28), വിഷ്ണു (26), തൗഫീഖ് (20) എന്നിവരെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടന്‍ചിറയില്‍ 24 കാരിയായ ശിവരഞ്ജിനിക്കും കഠിനംകുളം മുണ്ടന്‍ചിറ സ്വദേശികളായ ജോയ് (52), ഷിബു (42), ജോയ്(40) ഉള്‍പ്പെടെ നാല് പേര്‍ക്കാണ് അക്രമികളുടെ വേട്ടേറ്റത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ടുദിവസം മുമ്പ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ മുണ്ടന്‍ചിറയില്‍ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തില്‍ കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സാക്ഷി പറഞ്ഞതിന് ഗുണ്ടാസംഘത്തിലെ ഒരാളെ എതിര്‍ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അതിന്റെ വൈരാഗ്യമാണ് കഴിഞ്ഞ ദിവസം രാത്രി അഞ്ച് പേരടങ്ങുന്ന സംഘം ഒരു സ്ത്രീയടക്കം നാലുപേരെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഒളിവില്‍ പോയ പ്രതികളെ കഠിനംകുളം പോലീസ് പിടികൂടുകയായിരുന്നു. ഒരു പ്രതി ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും കഠിനംകുളം ഇന്‍സ്പെക്ടര്‍ പറഞ്ഞു.
നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി
RECENT NEWS
Advertisment