മധ്യവയസ്കയെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മധ്യവയസ്കയെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി എറികാട് ഭാഗത്ത് കളമ്പുകാട് വീട്ടിൽ ഡെന്നി ഐസക്ക് (30), ഇയാളുടെ ഇരട്ട സഹോദരനായ ഡോണി ഐസക്ക്(30) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേർന്ന് പന്ത്രണ്ടാം തീയതി വൈകിട്ട് 5:30 ഓടുകൂടി മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവരെ വീട്ടിൽ കയറി ആക്രമിച്ചത്. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജു പി.എസ്, എസ്.ഐ മാരായ അരുൺകുമാർ, മുഹമ്മദ് നൗഷാദ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത്, അജേഷ്, രജീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താൻ ചെയ്ത തെറ്റ് എന്താണെന്ന് പറഞ്ഞാലല്ലേ തിരുത്താൻ സാധിക്കൂ എന്ന് വി കുഞ്ഞികൃഷ്ണൻ എംഎൽഎ

0
കണ്ണൂർ : ചെയ്ത തെറ്റെന്തെന്ന് ഇതുവരെ സിപിഎം വ്യക്തമാക്കിയിട്ടില്ല. അത് പറയാതെയാണ്...

മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വിള്ളൽ

0
മൂന്നാർ: മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വലിയ രീതിയിലുള്ള...

ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ നൊമ്പരക്കാഴ്ചയായി 14 മാസം പ്രായമുള്ള കൊച്ചുമകളുടെ ശവപേടകം

0
ടെഹ്റാൻ : ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ...

ബസിന്റെ സമയം ചോദിച്ച യാത്രക്കാരോട് മോശമായി പെരുമാറി ; മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം

0
തിരുവനന്തപുരം : യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവത്തില്‍ മൂന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ...