പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ല : വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നടക്കുന്ന വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ പെടാപ്പാട് പെടുകയാണ് ജില്ലയിലെ പോലീസ്. സംസ്ഥാന പാതയില്‍ പലയിടത്തും ലക്ഷങ്ങള്‍ മുടക്കി എ.ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്, എന്നാല്‍ ഇവയില്‍ പലതും പ്രവര്‍ത്തനരഹിതമാണ്. കോന്നി പൂവന്‍പാറയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഈ സംഭവത്തിലെ പ്രതിയെയും ഇയാള്‍ സഞ്ചരിച്ച കാറും കണ്ടെത്താന്‍ പോലീസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. രാത്രിയില്‍ നടന്ന അപകടമായതിനാല്‍ കൂടുതല്‍ തെളിവുകളും ലഭിച്ചിരുന്നില്ല. സംഭവം നടന്ന സ്ഥലത്ത് ക്യാമറ ഇല്ലാത്തതിനാല്‍ സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പോലീസ് അന്വേഷണം പ്രതിയിലേക്ക് എത്തിയത്.

വാഹനാപകടങ്ങള്‍ക്ക് മാത്രമല്ല സംസ്ഥാന പാതയില്‍ നടക്കുന്ന പലകുറ്റകൃത്യങ്ങള്‍ക്കും  തെളിവുകള്‍ ലഭിക്കാതെ പോകുകയാണ്. ജില്ലയിലെ പ്രധാന നഗരങ്ങളില്‍ മാത്രമാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതും ഇവ പ്രവര്‍ത്തിക്കുന്നതും. പലയിടത്തും ക്യാമറകള്‍ ഉണ്ടെങ്കിലും പലതും പ്രവര്‍ത്തിക്കുന്നില്ല. വാഹനാപകടങ്ങളും മോഷണങ്ങളും നടക്കുമ്പോള്‍ പെട്ടെന്ന് തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കുറ്റവാളികളെ പിടികൂടുവാന്‍ കഴിയുകയുള്ളൂ. രാത്രി സമയങ്ങളില്‍ ആണ് കൂടുതലും അപകടങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ തന്നെ നേരം പുലരുമ്പോള്‍ ആണ് പലപ്പോഴും ആളുകള്‍ അപകടത്തെക്കുറിച്ച് അറിയുക. ജില്ലാ ഭരണകൂടവും പോലീസും ഈ വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...