പന്തളം കുരമ്പാലയില്‍ കല്ലട ഇറിഗേഷന്‍ കനാല്‍ മരച്ചില്ല വീണ് അടഞ്ഞു ; നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തടസം നീക്കി

For full experience, Download our mobile application:
Get it on Google Play

പന്തളം : കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ കനാലില്‍ മരച്ചില്ല വീണതിനെ തുടര്‍ന്ന് വെള്ളം കവിഞ്ഞൊഴുകി. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒഴിവായത് വന്‍ ദുരന്തം. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കനാലില്‍ ആരോ വെട്ടിയിട്ട മരത്തിന്റെ ശിഖരങ്ങള്‍ വെള്ളം തുറന്നുവിട്ടപ്പോള്‍ ഒഴുകി വന്ന് അടയുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള കനാലിന്റെ പല ഭാഗങ്ങളും കാലപ്പഴക്കത്താല്‍ കോണ്‍ക്രീറ്റ് അടര്‍ന്നു മാറിയതിനാല്‍ വലിയ ദുരന്തം നടക്കുവാന്‍ സാധ്യത ഏറെയായിരുന്നു.

അടൂര്‍ ഫയര്‍ ഫോഴ്സില്‍ നാട്ടുകാര്‍ വിവരം ധരിപ്പിച്ചതിനെതുടര്‍ന്ന് ഇവര്‍ എത്തി നാട്ടുകാരുടെ സഹായത്തോടെ മരച്ചില്ലകള്‍ വടം കെട്ടി വലിച്ച് വെളിയിലേക്ക് ഇറക്കുകയും നീരൊഴുക്ക് പുനസ്ഥാപിക്കുകയുമായിരുന്നു. ഏകദേശം ഒരു മണിക്കൂറിലധികം സമയം നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് തടസം നീക്കുവാന്‍ കഴിഞ്ഞത്. കനാല്‍ കവിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകിയത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരുന്നു. അപകടം മുന്നില്‍ കണ്ടുകൊണ്ടാണ് നാട്ടുകാരും ഫയര്‍ ഫോഴ്സും പ്രവര്‍ത്തിച്ചതെന്ന് അടൂര്‍ ഫയര്‍ ഫോഴ്സ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി ; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന്...

ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതില്‍ കടുത്ത വിമര്‍ശനവുമായി എം വിജിന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടവരുടെ തെറ്റിദ്ധാരണ പരത്തലുമെന്ന് പിണറായി വിജയൻ

0
കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ...