ബെംഗളൂരുവിൽ ബിബിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മലയാളിയായ സീനിയ‍ർ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവിൽ ബിബിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മലയാളിയായ സീനിയ‍ർ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. ചാവക്കാട് സ്വദേശി റഫാസിനെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവിലാണ്. ബെംഗളൂരുവിൽ മലയാളി മാനേജ്മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാർത്ഥിനിയായിരുന്നു സന പർവീൺ. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിന് കാരണക്കാരൻ തൃശ്ശൂർ ചാവക്കാട് സ്വദേശിയായ റഫാസ് ആണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് പർവീണാണ് പോലീസിൽ പരാതി നൽകിയത്. കർണാടകയിലെ മടിക്കേരി സ്വദേശിയായിരുന്നു മരിച്ച സന പർവീൺ. ബെംഗളൂരുവിലെ കോളേജിൽ സനയുടെ സീനിയർ വിദ്യാർത്ഥിയായിരുന്നു റഫാസ്. സനയെ റഫാസ് നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നുവെന്നും ഇതാണ് മകൾ ജീവനൊടുക്കാൻ കാരണമെന്നുമാണ് പർവീണിൻ്റെ പരാതിയിൽ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...