കോട്ടയം : കോട്ടയം ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുമരകത്തെ റിസോര്‍ട്ടില്‍ നൂറിലധികം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചതിനാണ് കുമരകം പോലീസ് കേസ് എടുത്തത്. പരിപാടി നടന്ന ലേക്സോങ് റിസോര്‍ട്ട് മാനേജര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പരിപാടി പോലീസെത്തി നിര്‍ത്തിവയ്പ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് രോഗം പടരാനിടയാകുന്ന സാഹചര്യം സൃഷ്ടിച്ചുവെന്നതടക്കം വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
കോട്ടയം ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തു
RECENT NEWS
Advertisment