പയ്യോളിയിൽ നവ വധുവിന്റെ ആത്മഹത്യയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പയ്യോളിയിൽ നവ വധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം. കോഴിക്കോട് ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത്. ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയുടെ വിവാഹം. ഇന്നലെ രാത്രി എട്ടരയോടെയാണ് അർദ്രയെ പയ്യോളിയിലെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പയ്യോളി പോലീസ് കേസെടുത്തിട്ടുണ്ട്. ശുചിമുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ട ആർദ്രയെ ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് ഷാനും അമ്മയും ചേർന്നാണ് കൊയിലാണ്ടി താലൂക് ആശുപത്രിയിൽ എത്തിച്ചത്. തൊട്ടടുത്തുള്ള നാട്ടുകാരെയും വീട്ടുകാരെയും ഷാനും അമ്മയും ആർദ്ര തൂങ്ങിയ കാര്യം അറിയിച്ചില്ലെന്ന് യുവതിയുടെ അമ്മാവൻ കുറ്റപ്പെടുത്തി. ഇന്നലെ വൈകിട്ടും ആർദ്ര അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി യുവതി പറഞ്ഞിരുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയും ഷാനും തമ്മിലുള്ള വിവാഹം. കോഴിക്കോട് ലോ കോളജിലെ മൂന്നാം വർഷ നിയമ വിദ്യാർത്ഥിയാണ് ആർദ്ര. വിദേശത്ത് ജോലി ചെയ്യുന്ന ഷാൻ രണ്ട് ദിവസത്തിന് ശേഷം ഗ‍ൾഫിലേക്ക് മടങ്ങിപോകാൻ ഇരുന്നതാണ്. ഈ സമയത്താണ് യുവതിയുടെ അപ്രതീക്ഷിത മരണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ വധഭീഷണി

0
മലപ്പുറം: മലപ്പുറം മുന്നിയൂരിൽ യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ...

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...