ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചത് ഭർത്താവ് മദ്യപിച്ചതില്‍ മനംനൊന്ത് ; കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ ദിവസം കല്ലറയിൽ എട്ട് മാസം ഗർഭിണിയായ യുവതി ജീവനൊടുക്കിയത് ഭര്‍ത്താവ് മദ്യപിച്ചതില്‍ മനം നൊന്താണെന്ന് പോലീസ്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 21 വയസ്സുള്ള ഭാഗ്യ എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ഭർത്താവ് മദ്യപിച്ചതിൽ മനംനൊന്താണ് ഭാഗ്യ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഇക്കാര്യം പറഞ്ഞത്.

മദ്യപിച്ചതിനെ ചൊല്ലി ഭർത്താവും ഭാഗ്യയും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീടനകത്തെ മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭര്‍ത്താവ് മദ്യപിക്കുന്നത് കണ്ടതോടെ ഭാഗ്യ വലിയ മനോവിഷമത്തിലായിരുന്നു. കല്ലറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഒരു ദിവസത്തിനിടെ ആത്മഹത്യ ചെയ്യുന്ന വിവാഹിതയായ രണ്ടാമത്തെ യുവതിയാണ് ഭാഗ്യ. വർക്കല ഇടവയിൽ ശ്രുതി എന്ന യുവതിയെ ശനിയാഴ്ച രാത്രിയില്‍ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. വർക്കല ഇടവ വെൺകുളം സ്വദേശിനി വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴാണ് സംഭവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...