മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ണുവെട്ടിച്ചുള്ള നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിക്കുന്ന ട്രയല്‍ റണ്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ണുവെട്ടിച്ചുള്ള നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളുടെ ട്രയല്‍ റണ്‍ തുടങ്ങി. തൊടുപുഴ നഗരത്തില്‍ മാത്രം ആദ്യഘട്ടമെന്ന നിലയില്‍ 13 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിലാകെ 38 കാമറകളാണ് ഇത്തരത്തില്‍ സ്ഥാപിക്കുന്നത്. കാമറ സ്ഥാപിക്കല്‍ പൂര്‍ത്തിയായെന്നും ഏപ്രില്‍ ആദ്യംതന്നെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടിത്തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു.

വാഹനാപകടങ്ങള്‍ കൂടുതലുണ്ടാകുന്ന ഹോട്സ്പോട്ടുകളിലാണ് സര്‍വേ നടത്തി കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. എല്ലാ നിയമലംഘനങ്ങളും കൃത്യമായി ഒപ്പിയെടുക്കുന്ന തരത്തിലുള്ള കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ടാലും കാമറയില്‍ നിന്നു ലഭിക്കുന്നചിത്രത്തിന്റെ പേരില്‍ പിഴയടക്കാനുള്ള നോട്ടീസ് വാഹനയുടമകളെ തേടി വീട്ടില്‍ വരുമെന്നാണ് ഇത്തരം പരിശോധനയുടെ പ്രത്യേകത.

നഗരത്തിലെ പ്രധാന ജങ്ഷനുകളിലും വാഹനത്തിരക്കേറിയ റോഡുകളിലുമാണ് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് കാമറകള്‍ ഇപ്പോള്‍ സ്ഥാപിക്കുന്നത്. കെല്‍ട്രോണാണ് ഈ ആധുനിക കാമറകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കാമറക്ക് മാത്രം 50,000 രൂപയാണ് നിര്‍മ്മാണച്ചെലവ്. ഇവ ഘടിപ്പിക്കാനുള്ള തൂണുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ ചെലവ് പുറമെ വരും. കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രങ്ങളെ സംബന്ധിച്ച്‌ കഴിഞ്ഞവര്‍ഷം തന്നെ വിശദമായ പഠനം നടത്തിയിരുന്നു. കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡുകളിലാണ് പ്രധാനമായും കാമറകള്‍ സ്ഥാപിക്കുന്നത്.

നിയമലംഘനം നടത്തി തിരക്കേറിയ റോഡിലൂടെ പോകുന്നവരെ അധികൃതര്‍ തടഞ്ഞു നിര്‍ത്തി പിടികൂടുന്നതിനുപകരം കാമറക്കണ്ണില്‍ കുടുക്കുന്നതാണ് പദ്ധതി. പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന കാമറയില്‍ നിയമലംഘനം നടത്തി പോകുന്ന വാഹന യാത്രക്കാരന്റെ ഫോട്ടോ, വാഹന നമ്പര്‍, വാഹനം ഉള്‍പ്പെടെ പതിയും. കാമറകളുടെ കണ്‍ട്രോള്‍ റൂം തൊടുപുഴ വെങ്ങല്ലൂരിലുള്ള ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലയില്‍ എവിടെ നിയമ ലംഘനം നടന്നാലും ഇതിന്റെ ചിത്രം തൊടുപുഴയിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹന ഉടമയുടെ പേരില്‍ നോട്ടീസ് അയച്ച്‌ മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള നടപടി നടത്തും.

ആദ്യഘട്ടം പരിശോധിക്കുന്നത് നാല് നിയമലംഘനങ്ങള്‍. സോളാര്‍ പാനല്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന കാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റ്‌ വൈഫൈ സംവിധാനത്തിലാണ് കണ്‍ട്രോള്‍ റൂമില്‍ എത്തുക. അതിനാല്‍ ഇതിന് കേബിളിന്റെ ആവശ്യമില്ല. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് നിയമലംഘനങ്ങള്‍ പിടികൂടാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കുന്നത്. കാമറകള്‍ സ്ഥാപിക്കുന്നതോടെ അപകടങ്ങളും കുറക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആദ്യഘട്ടം നാല് ഗതാഗത നിയമലംഘനങ്ങളാണ് കാമറ പിടികൂടുന്നത്.

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ട്രിപ്പിള്‍ ഡ്രൈവിങ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വാഹനമോടിക്കുക എന്നിയാണിവ. ഇരുചക്ര വാഹനമോടിക്കുന്നവരും പിന്നിലിരിക്കുന്നവരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്നും അതല്ലാത്തവര്‍ കാമറ കണ്ണില്‍ കുടുങ്ങുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രം മാത്രമാണ് കാമറകള്‍ എടുക്കുക. സേഫ് കേരള പദ്ധതിയുടെ ഭാഗമായി കേരള മോട്ടോര്‍ വാഹനവകുപ്പിന്റെയും കെല്‍ട്രോണിന്റെയും ആഭിമുഖ്യത്തില്‍ കേരളത്തില്‍ 716 ഓളം കാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...