പയ്യോളിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തതായി സൂചന

For full experience, Download our mobile application:
Get it on Google Play

പയ്യോളി: പയ്യോളിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തതായി സൂചന. കോഴിക്കോട് നിന്നാണ് ഇവരെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കേസിൽ ഒന്നാം പ്രതിയായ വടകര സ്വദേശിയും വ്യവസായ പ്രമുഖനുമായ ചങ്ങരോത്ത് അബ്ദുൾ റഫീഖിനെ (48) പിടികൂടാനുള്ള നടപടികൾ പോലീസ് ഊർജിതമാക്കി. ഇയാൾ ജനുവരി ആദ്യവാരം വിദേശത്തേക്ക് കടന്നതായാണ് വിവരം. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി താൻ അനുഭവിച്ച കൊടിയ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടര വർഷത്തോളമായി മാതാവിന്റെ സുഹൃത്തായ അബ്ദുൾ റഫീഖ് പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി മൊഴി നൽകി.

കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് പീഡനം നടന്നത്. ഇതിനെല്ലാം മാതാവ് കൂട്ടുനിന്നതായും പയ്യോളി പോലീസ് ഇൻസ്പെക്ടർ ജിതേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയതോടെ ജനുവരി 17ന് സ്കൂൾ അധികൃതർ പോലീസിനെ സമീപിച്ചു. തുടർന്ന് ചൈൽഡ് ലൈൻ വിവരങ്ങൾ ശേഖരിച്ച് പോലീസിന് കൈമാറുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ മാതാവും അബ്ദുൾ റഫീഖും ഒളിവിൽ പോയിരുന്നു.

രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ അമ്മയെ പോലീസ് വലയിലാക്കിയത്. കേസിലെ ഒന്നാം പ്രതിയായ റഫീഖ് ജോലിയുമായി ബന്ധപ്പെട്ട് ജനുവരി ആദ്യം തന്നെ വിദേശത്തേക്ക് പോയതായാണ് പോലീസ് അറിയിക്കുന്നത്. ഇയാളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ പതിമൂന്നുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ

0
ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...