ഇടുക്കിയിൽ കൗമാരക്കാരിയെ പീഡിപ്പിച്ചതായി പരാതി ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ആനയിറങ്കലിൽ കൗമാരക്കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ പന്നിയാർ സ്വദേശി മുകേഷ് പ്രഭുവാണ് അറസ്റ്റിലായത്. തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് പീഡനം നടന്നത്.
ലയത്തിന് മുൻപിൽ കളിച്ചുകൊണ്ടിരുന്ന 14 വയസുകാരി പെൺകുട്ടിയെയും സഹോദരനെയും മുകേഷ് വാഹനത്തിൽ കയറ്റി കൊണ്ട് പോയി. സഹോദരനെ പാതി വഴിയിൽ ഇറക്കി വിട്ട ശേഷം കുട്ടിയെ പിഡിപ്പിയ്ക്കുകയും പിന്നീട് ലയത്തിൽ തിരികെ എത്തിക്കുകയും ചെയ്തു. ഭയം മൂലം പെൺകുട്ടി മാതാപിതാക്കളെ സംഭവം അറിയിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംഭവം മാതാപിതാക്കൾ അറിയുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. സ്കൂൾ അടഞ്ഞുകിടക്കുന്നതിനാൽ പകൽ നേരങ്ങളിൽ മാതാപിതാക്കൾ ജോലിക്ക് പോകുന്നതോടെ തൊഴിലാളികളുടെ മക്കൾ തനിച്ചാണുള്ളത്.

ഇത്തരം സാഹചര്യം മനസിലാക്കിയെത്തുന്നവർ കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാകുന്ന സംഭവം വർദ്ധിച്ചു വരുന്നതായി പോലീസ് പറയുന്നു. സംഭവത്തിൽ ശിശുക്ഷേമ വകുപ്പും സർക്കാർ ഇതര വകുപ്പുകളും സംയുക്തമായി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...