മദ്യ ലഹരിയില്‍ കട്ടപ്പന സിഐ അഴിഞ്ഞാടി ; മുപ്പത് ദിവസം മാത്രം പ്രായമായ കുഞ്ഞ് അടക്കമുള്ള അഞ്ചംഗ കുടുംബത്തിനുനേരെ അക്രമം

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: മുപ്പത് ദിവസം മാത്രം പ്രായമായ കുഞ്ഞ് അടക്കമുള്ള അഞ്ചംഗ  കുടുംബത്തിന് നേരെ കട്ടപ്പന സിഐയുടെ അതിക്രമം. കുഞ്ഞുമായി കോട്ടയത്തെ  ആശുപത്രിയില്‍നിന്നും  മടങ്ങി വരികയായിരുന്നു കുടുംബം. സിവില്‍ ഡ്രസ്സിലായിരുന്ന സിഐ അനിൽ കുമാറിന്റെ  വണ്ടി അലക്ഷ്യമായി തങ്ങളുടെനേരെ വരുന്നത് കണ്ടു ചോദ്യം ചെയ്തപ്പോഴാണ് ആദ്യം  ഭീഷണിമുഴക്കിയത്. സിഐക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതോടെ വീണ്ടും വാഹനം അപകടകരമായി രീതിയില്‍ കൊണ്ട് വന്ന് കുടുംബം സഞ്ചരിച്ച വാഹനത്തിന്‍ ഇടിപ്പിക്കാന്‍ നോക്കിതയതായി കാറിലെ യാത്രക്കാര്‍ പറയുന്നു. തുടര്‍ന്നാണ് ഇവര്‍ അഭയം തേടി കട്ടപ്പന പോലീസ് സ്റ്റേഷനിൽ എത്തിയത്.

ഇതിന് പിന്നാലെയെത്തിയ സിഐ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് പുരുഷന്മാരെ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ട് പോയി. താനിവിടുത്തെ സിഐ ആണെന്നും തനിക്കെതിരെ പരാതി കൊടുക്കുമോയെന്നും ചോദിച്ച് പിന്നീട് മര്‍ദിക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും സ്റ്റേഷനില്‍ വച്ച് വലിച്ചിഴച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കൈകുഞ്ഞുമായി സ്റ്റേഷനില്‍ കുടുംബത്തിന് വലിയ അതിക്രമത്തിന് ഇരയാകേണ്ടി വന്നുവെന്നാണ് ആരോപണം. കുടുംബത്തെ കട്ടപ്പന എസ്ഐ ബിനോയ്‌ അടക്കമുള്ള പോലീസുകാർ മര്‍ദിച്ചതായും കുടുംബം പരാതിപ്പെടുന്നു.

സിഐ മദ്യപിച്ചിരുന്നതായും മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു. എസ്ഐയെ ആക്രമിച്ചുവെന്ന പേരില്‍ കുടുംബത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...