കോഴിക്കോട് : മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ സമൂഹ മാധ്യമം വഴി പോസ്റ്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍. മന്നത്ത് പത്മനാഭനെയും, ഹൈന്ദവ സമൂഹത്തെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കോഴിക്കോട് റൂററല്‍ എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ സുധീഷ് ഗവള്ളിയാടിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഫേസ്ബുക്ക് പോസറ്റിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് റൂറല്‍ പോലീസ് മേധാവി എ. ശ്രീനിവാസന്‍ സുധീഷിനെ സസ്‌പെന്‍ഡ് ചെയതത്.
ഐടി ആക്‌ട് പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുധീഷിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.