സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ഇന്നും കസ്റ്റംസ് റെയ്ഡ് ; കണക്കില്‍പെടാത്ത സ്വര്‍ണം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ഇന്നും കസ്റ്റംസ് റെയ്ഡ്. കമ്മത്ത് ലൈനിലെ ചേളന്നൂര്‍ സ്വദേശി മുജീബിന്റെ മര്‍ഷാദ്, ന്യൂമര്‍ഷാദ് എന്നീ ജുവല്ലറികളിലാണ് തിരച്ചില്‍ നടത്തിയത്. ഇവിടെ നിന്നും കണക്കില്‍പെടാത്ത സ്വര്‍ണം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ തിരച്ചില്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പാളയത്തെ സ്വര്‍ണാഭരണ മൊത്ത വിതരണ കേന്ദ്രത്തിലും തിരച്ചില്‍ നടത്തിയിരുന്നു. ഇവിടെ നിന്നും കണക്കില്‍ പെടാത്ത മൂന്ന് കിലോയോളം സ്വര്‍ണം കണ്ടെത്തുകയും ചെയ്തിരുന്നു. ഒപ്പം ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഇയാളില്‍ നിന്നു ലഭിച്ച മൊഴിയിലാണ് ഇന്നും തെരച്ചില്‍ നടത്തിയത്. ഇതോടൊപ്പം കസ്റ്റംസ് കസ്റ്റജിയിലെടുത്ത എരഞ്ഞിക്കല്‍ സ്വദേശി സഞ്ജുവിന്റെ വീട്ടിലും റെയ്ഡ് നടത്തി. ഇതിനു മുമ്പ് കോഴിക്കോട് അരക്കിണറിലെ ഹെസ്സ ഗോള്‍ഡിലും കസ്റ്റംസ് പരിശോധന നടത്തി സ്വര്‍ണം പിടിച്ചെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....