തിരുവനന്തപുരം: ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തില്‍ തനിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.
സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടു വരണമെങ്കില്‍ സമ്മേളന വിജ്ഞാപനം ഇറങ്ങി 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. അത് പാലിക്കാത്ത നോട്ടീസ് പരിഗണിക്കാനാവില്ല. സര്‍ക്കാറിനെതിരെയോ സ്പീക്കര്‍ക്കെതിരെയോ ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.