കോട്ടക്കല്‍ : പൊന്നാനിയില്‍ ഡ്യൂട്ടി കഴിഞ്ഞെത്തി റൂം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കോട്ടക്കല്‍ സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. ഇതോടെ എസ്.ഐ അടക്കം പതിനഞ്ചോളം പേര് ക്വാറന്റീനില്‍ പ്രവേശിച്ചു. കഴിഞ്ഞ എട്ടിനാണ് ഇവര്‍ ഡ്യൂട്ടി കഴിഞ്ഞെത്തിയത്. ശേഷം ഒരു ദിവസം സ്റ്റേഷനുമായി ഇടപഴകിയിരുന്നു. ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ച തമിഴ്നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടക്കല്‍ സ്റ്റേഷന് പൂട്ടല്‍ ഭീഷണിയിലായിരുന്നു.
കോട്ടക്കല്‍ സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു
RECENT NEWS
Advertisment