താന്‍ കൊല്ലപ്പെടും : അതിനുമുമ്പ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തന്റെ മൊഴി രേഖപ്പെടുത്തണം : കലാഭവന്‍ സോബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാലഭാസ്കറിന്റെ മരണത്തില്‍ നിര്‍ണ്ണയാക വെളിപ്പെടുത്തലുമായി സോബി ജോര്‍ജ്ജ്  കലാഭവന്‍. ബാലഭാസ്കര്‍ കേസില്‍ താന്‍ മാക്സിമം പിടിച്ച്‌ നില്‍ക്കുകയാണെന്നും ഇനിയും എത്ര ദിവസം കൂടി ഉണ്ടാകും എന്ന് തനിക്ക് അറിയില്ലെന്നും സോബി ജോര്‍ജ്ജ്  കലാഭവന്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് സോബി ഈ കാര്യങ്ങള്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ബാലഭാസ്കര്‍ കേസില്‍ ഞാന്‍ മാക്സിമം പിടിച്ച്‌ നില്‍ക്കുകയാണ് ഇനിയും എത്ര ദിവസം കൂടി ഉണ്ടാകും എന്ന് എനിക്ക് അറിയില്ല. പല പല ഭീഷണികളും,  ഇന്നലെ ഒരു സംഘം രാത്രി 1 :30 ന് അതിക്രമിച്ച്‌ കയറി. ചെറുത്ത് നില്‍ക്കും എന്ന് കണ്ട അവര്‍ വാഹനത്തില്‍ കയറി പോയി.

അപകടസ്ഥലത്ത് ഞന്‍ കണ്ട ഒരാളും ഇസ്രായേലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനിയുടെ നിര്‍ദ്ദേശപ്രകാരം മൊഴിമാറ്റി പറയിക്കുന്നതിന് വേണ്ടി എന്നെ മൂന്ന് തവണ കണ്ടവരില്‍ പെട്ട ഒരാളും ഇന്ന് NIA കസ്റ്റഡിയില്‍ ആണ്. ഈ മീഡിയേറ്റര്‍ കസ്റ്റഡിയില്‍ ആയതോടെ ഈ സ്ത്രീ എനിക്കെതിരെ പല തരത്തിലുള്ള നീക്കങ്ങളും നടത്തുകയാണ്. ഇവര്‍ പിടിക്കപ്പെടുമെന്ന് ഈ സ്ത്രീയ്ക്ക് ഉറപ്പായി കഴിഞ്ഞു. അതിനാല്‍ എന്നെ എന്തെങ്കിലും രീതിയില്‍ ഇല്ലാതാക്കുവനാണ് ഈ സ്ത്രീ ഇപ്പോള്‍ ശ്രമിക്കുന്നത്. എനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഈ സ്ത്രീയായിരിക്കും അതിന് പിന്നില്‍.

മരണത്തെ എനിക്ക് ഒരിക്കലും ഭയമില്ല. എന്നാല്‍ ബാലുവിന്റെ കേസില്‍ ഞാന്‍ അന്വേഷണ സംഘത്തോടെ പറയുവാന്‍ ബാക്കി വെച്ച കാര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ മൊഴി ഒന്ന് രേഖപ്പെടുത്തുവാന്‍ ഒരു അവസരം ഉണ്ടായാല്‍ മതി. അത് പറയാതെ ഞാന്‍ കടന്ന് പോയാല്‍ പിന്നെ ഈ കേസ് ലക്ഷ്യസ്ഥാനത്ത് എത്താതെ  തീരും.

CBI ക്ക് മൊഴികൊടുക്കുവാന്‍ നീ ഉണ്ടാകില്ല എന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അതിന് മുന്‍പ് എന്റെ മൊഴി രേഖപ്പെടുത്തുവാനോ എന്നെ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയനാക്കുവാനോ ഉള്ള നടപടി ക്രമങ്ങള്‍ മീഡിയയുടെ ഭാഗത്ത് നിന്ന് മാക്സിമം ചെയ്ത തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഞാന്‍ ഇപ്പോഴും ഉറച്ച്‌ പറയുന്നു ബാലുവിന്റെ മരണം ഇന്ത്യ കണ്ടത്തില്‍ വെച്ച്‌ ഏറ്റവും ആസൂത്രിതമായ ഒരു കൊലപാതകകം ആയിരുന്നു എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...