സംസ്ഥാനത്തെ പോലീസ് മാന്വല്‍ പരിഷ്‌കരിച്ചു ; കുറ്റാന്വേഷണത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി  : സംസ്ഥാനത്തെ പോലീസ് മാന്വല്‍ പരിഷ്‌കരിച്ചു. കുറ്റാന്വേഷണത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. സുപ്രീംകോടതി ഏപ്രിലില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. പുതിയ വ്യവസ്ഥയനുസരിച്ചുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കമെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം.

മെഡിക്കോ ലീഗല്‍ സര്‍ട്ടിഫിക്കറ്റിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ശരീരത്തിന്റെ സ്‌കെച്ച്‌ ഉണ്ടായിരിക്കണമെന്നതാണ് ഒരു നിബന്ധന. ദേഹത്തിന്റെ നേരേയും കമിഴ്ന്നുമുള്ള സ്‌കെച്ച്‌ വേണം. മുറിവേറ്റഭാഗങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തണം. പോലീസ് സര്‍ജന്റെ ചുമതലയിലാണ് ഇത് തയ്യാറാക്കേണ്ടത്.

പോലീസ് നടപടിയിലോ കസ്റ്റഡിയിലോ  മരിക്കുന്നവരെ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന്റെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. പോലീസ് ഫോട്ടോഗ്രാഫറില്ലെങ്കില്‍ പുറത്തുനിന്ന് ആളെ ചുമതലപ്പെടുത്താം. ഫോട്ടോയും വീഡിയോയും മഹസറിനൊടൊപ്പം കോടതിയില്‍ ഹാജരാക്കണം. പ്രത്യേക മെമ്മറികാര്‍ഡില്‍ രേഖപ്പെടുത്തി നല്‍കുകയോ അപ്ലോഡ് ചെയ്യുകയോ വേണം.

സംഭവം നടന്ന സ്ഥലത്തിന്റെ സീന്‍ മഹസറിന്റെ ഭാഗമായി സൈറ്റ് പ്ലാനും തയ്യാറാക്കണം. മൃതദേഹം കാണപ്പെട്ട സ്ഥലം, ആയുധങ്ങളും മറ്റ് തൊണ്ടികളും കാണപ്പെട്ട ഇടം, രക്തക്കറ, വെടിയുണ്ടകളും മറ്റും കാണപ്പെട്ട ഇടം, തൊട്ടടുത്തുള്ള മതില്‍, മരങ്ങള്‍ തുടങ്ങിയവ അടയാളപ്പെടുത്തണം. ഇതിന് ഡ്രാഫ്റ്റ്സ്മാന്റെ സഹായം തേടണം. സംഭവം നടന്ന് മൂന്നുദിവസത്തിനകം സൈറ്റ് പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. എല്ലാ പ്രതികള്‍ക്കും സാക്ഷിമൊഴികളുടെ പകര്‍പ്പും അന്വേഷണത്തിനിടെ ശേഖരിച്ച തൊണ്ടികളുടെയും മറ്റ് രേഖകളുടെയും പട്ടികയും നല്‍കണമെന്ന വ്യവസ്ഥയും മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...